നടി രാഖി സാവന്തിന്റെ അമ്മ ജയ ഭേഡ അന്തരിച്ചു. ഇന്ന് രാത്രിയായിരുന്നു അന്ത്യം. രാഖിയുടെ ഭർത്താവ് അദിൽ ദുറാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജയ ഭേഡയുടെ ആരോഗ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോശം അവസ്ഥയിലായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
അമ്മയുടെ ആരോഗ്യ നില വഷളായെന്നും, എല്ലാവരും പ്രാർത്ഥിക്കണമെന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം രാഖി സാവന്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ‘ഹായ്. ഞാൻ ബിഗ് ബോസ് മാറാഠി നാലാം സീസണിൽ നിന്ന് പുറത്ത് വന്നു. അമ്മയ്ക്ക് സുഖമില്ല. ആശുപത്രിയിലാണ്, എല്ലാവരും പ്രാർത്ഥിക്കണം’- രാഖി കുറിച്ചു.
അമ്മയ്ക്ക് ക്യാൻസറാണെന്നും ബ്രെയിൻ ട്യൂമറുണ്ടെന്ന കാര്യം വൈകിയാണ് അറിഞ്ഞതെന്നും താരം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിക്കുന്നത്.