നടൻ സത്യദീപുമായുള്ള മകൾ മസാബ ഗുപ്തയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നടി നീന ഗുപ്ത. ‘എന്റെ മകൾ ഇന്ന് വിവാഹിതയായി. ഹൃദയം സമാധാനം കൊണ്ടും സ്‌നേഹം കൊണ്ടും നിറയുന്നു’- നീന ഗുപ്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഫാഷൻ ഡിസൈനറായ മസാബ തന്നെ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളാണ് മസാബയും നീനയും അണിഞ്ഞിരുന്നത്. മസാബ മസാബ എന്ന ഷോയ്ക്കിടെയാണ് മസാബയും സത്യദീപ് മിശ്രയും കണ്ടുമുട്ടുന്നത്. തുടർന്ന് പ്രണയം മൊട്ടിടുകയായിരുന്നു.

View this post on Instagram

മറ്റൊരു പോസ്റ്റിൽ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തികൊണ്ട് നീന ഗുപ്ത ഒരു കുടുംബ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. മസാബയുടെ അച്ഛനും നീന ഗുപ്തയുടെ ആദ്യ ഭർത്താവുമായ മുൻ ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സും കുടുംബചിത്രത്തിലുണ്ട്.