സ്ഖത്: ഇന്‍ഡ്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് കീഴില്‍ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്‍ഡ്യന്‍ സ്‌കൂളുകളിലേക്കുള്ള അഡ്മിഷന്‍ ഓണ്‍ലൈനിലൂടെ നടക്കും.

ഫെബ്രുവരി ഒന്ന് മുതലാണ് രജിസ്‌ട്രേഷന്‍ നടക്കുക. ഒന്ന് മുതല്‍ ഒമ്ബതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക പോര്‍ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. 2023 ഏപ്രില്‍ ഒന്നിന് മൂന്ന് വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്കായിരിക്കും കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടാകുക. റസിഡന്റ് വിസയുള്ള ഇന്‍ഡ്യയിലേയും മറ്റ് പ്രവാസി സമൂഹങ്ങളിലെയും കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.