ഫ് എ കപ്പിന്റെ നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് റീഡിംഗിനെ നേരിടും. ഓള്‍ഡ്ട്രാഫോര്‍ഡില്‍ വെച്ചാണ് മത്സരം നടക്കുന്നത്‌.ലീഗ് കപ്പില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ തോല്‍പ്പിച്ച്‌ എത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് റീഡിംഗിനെ അനായാസം തോല്‍പ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. അതുകൊണ്ട് തന്നെ യുണൈറ്റഡ് നിരവധി മാറ്റങ്ങള്‍ ഇന്ന് ആദ്യ ഇലവനില്‍ നടത്തിയേക്കും.

ഹാരി മഗ്വയര്‍ ഇന്ന് ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബ്രൂണോ ഫെര്‍ണാണ്ടസ്, റാഷ്ഫോര്‍ഡ് എന്നിവര്‍ക്കും വിശ്രമം ലഭിച്ചേക്കും. ഗര്‍നാചോ, പെലിസ്ട്രി എന്നീ യുവതാരങ്ങളെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടെന്‍ ഹാഗ് ഇന്ന് ശ്രമിക്കും. പരിക്ക് കാരണം മാര്‍ഷ്യല്‍, ഡാലോട്ട് എന്നിവര്‍ ഇന്നും യുണൈറ്റഡ് സ്ക്വാഡില്‍ ഉണ്ടാകില്ല. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക. കളി തത്സമയം സോണി ലൈവിലും സോണി നെറ്റ്വര്‍ക്ക് വഴുയും കാണാം.