ഫ്‌എ കപ്പിന്റെ നാലാം റൗണ്ടില്‍ ഇന്ന് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡിനെ നേരിടും. ആതിഥേയര്‍ ഹഡേഴ്‌സ്‌ഫീല്‍ഡിനെ 3-1ന് മറികടന്ന് നാലാം റൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ സ്പര്‍സ് 1-0ന് പോര്‍ട്ട്‌സ്മൗത്തിനെ പരാജയപ്പെടുത്തിയിരുന്നു.

 താരങ്ങളുടെ ഫോമിലെ അസ്ഥിരത ടോട്ടന്‍ഹാം കോച്ച്‌ കോണ്ടേയുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു.നിലവില്‍ സ്ട്രൈക്കര്‍ ഹാരി കെയിന്‍ മാത്രമാണ് ടോട്ടന്‍ഹാം നിരയിലെ സ്ഥിരതയുള്ള താരം.കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം നേടിയ ഏക ഗോളില്‍ ആണ് അവര്‍ വിജയം കൈവരിച്ചത്.എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ നേരിയ പനി മൂലം കെയിന്‍ കളിക്കില്ല എന്നത് ടോട്ടന്‍ഹാമിന് ഒരു തിരിച്ചടി ആയിരിക്കും.വിന്‍റെര്‍ ലോണ്‍ സൈനിങ്ങ് ആയ അര്‍നൗട്ട് ദന്‍ജുമയേ ഇന്നത്തെ മത്സരത്തിലെ സ്ക്വാഡ് ലിസ്റ്റില്‍ കോണ്ടേ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ സമയം പതിനൊന്നര മണിക്ക് പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡിന്റെ ഹോം ഗ്രൗണ്ട് ആയ ഡീപ്ഡെയിലില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.