ആളുകള്‍ക്ക് എന്‍റെ ശരീരമാണ് പ്രശ്‌നം. ഞാന്‍ വര്‍ക്ക്‌ഔട്ട് ചെയ്താല്‍ പറയും ഞാന്‍ പുരുഷനെപ്പോലെയാണ്. ഞാന്‍ അധികം വര്‍ക്ക് ഔട്ട് ചെയ്യുന്നില്ലെങ്കില്‍ എനിക്ക് ഭയങ്കര തടിയാണെന്നു പറയും.
ഞാന്‍ അധികം സംസാരിച്ചാല്‍ അവള്‍ വായാടി. സംസാരിച്ചില്ലെങ്കില്‍ ആറ്റിറ്റ്യൂഡ് ആണെന്നും പറയും. ഞാന്‍ ഒന്ന് ശ്വാസം വിട്ടാലും വിട്ടിലെങ്കിലും ആളുകള്‍ക്ക് പ്രശ്‌നമാണ്. ഞാന്‍ എന്ത് ചെയ്താലും പ്രശ്‌നം. എങ്കില്‍ ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഞാന്‍ പോകണോ? അതോ നിക്കണോ? –രശ്മിക മന്ദാന ശരീരത്തിന്റെ വിഷയത്തിൽ പറഞ്ഞു.