ഉമ്മൻ ചാണ്ടി നേതൃത്വത്തിൽ വരുന്നത് കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. തീരുമാനത്തിൽ ഘടകകക്ഷികൾക്ക് പങ്കില്ല.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ കൂട്ടായ നേതൃത്യമാണ് ലീഗ് ആഗ്രഹിക്കുന്നത്. ഉമ്മൻ ചാണ്ടിയെ പുതുതായി കൊണ്ട് വന്നതല്ല. ഇവിടെ സജീവമായി പ്രവർത്തിച്ചയാളാണ്. കൽപ്പറ്റ സീറ്റിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ലീഗിന്റെ സീറ്റുകളെ പറ്റി ഇതു വരെ ചർച്ച നടത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.