ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സമീപ വര്‍ഷങ്ങില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്.അതുകൊണ്ട് തന്നെ അവ ഉപയോഗിച്ച്‌ തയ്യാറാക്കുന്ന ചിത്രങ്ങള്‍ അടുത്തിടെയായി വലിയ ശ്രദ്ധ നേടുന്നുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച്‌ തയ്യറാക്കിയ ഇന്ത്യയിലെ പുരാതന ഭരണാധികാരികളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത്. ട്വിറ്ററിലാണ് ഇത് വെെറലാകുന്നത്.

മാധവ് കോലി എന്ന കലാകാരന്‍ സൃഷ്ടിച്ചതാണ് ഈ ചിത്രങ്ങള്‍. ഇതില്‍ ചന്ദ്രഗുപ്ത മൗര്യ, ബിന്ദുസാര, അക്ബര്‍, അശോക, മുഹമ്മദ് ഗോരി, ഫിറോസ ഷാ തുഗ്ലക്ക് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ‘ചരിത്രത്തിലെ ഏറ്റവും ശക്തരായ ഇന്ത്യന്‍ ഭരണാധികാരികള്‍ ,എ ഐ ഉപയോഗിച്ച്‌ സൃഷ്ടിച്ചത്’. എന്ന കുറിപ്പോടെയാണ് ഇവ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളും വരുന്നുണ്ട്.

ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത ഭരണാധികാരികളുടെ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് കമന്റുകള്‍ ചെയ്തിരിക്കുന്നത്.നിരവധി ലെെക്കും ഷെയറും ഈ പോസ്റ്റുകള്‍ക്ക് ലഭിക്കുന്നുണ്ട്.