ഗൊരഖ്പുര്‍: മകന്‍ മരിച്ചതിനെത്തുടര്‍ന്ന് വിധവയായ മരുമകളെ എഴുപതുകാരന്‍ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ് സംഭവം.

 

എഴുപതുകാരനായ കൈലാസ് യാദവ് ആണ് ഇരുപത്തിയെട്ടു വയസ്സുള്ള മരുമകള്‍ പൂജയെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.

ബാര്‍ഹാല്‍ഗന്‍ജ് പൊലീസ് സ്റ്റേഷനില്‍ ചൗകിദാര്‍ ആണ് കൈലാസ് യാദവ്. പന്ത്രണ്ടു വര്‍ഷം മുമ്ബ് ഇയാളുടെ ഭാര്യ മരിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്ബ് മകനും മരിച്ചു.

മകന്‍ മരിച്ചതിനെത്തുടര്‍ന്ന് മരുമകള്‍ പൂജയെ ഇയാള്‍ മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു. എന്നാല്‍ അതു നീണ്ടുനിന്നില്ല. പൂജ ഭര്‍തൃവീട്ടിലേക്കു തന്നെ തിരിച്ചെത്തി. തുടര്‍ന്നാണ് ഇയാള്‍ മരുമകളെ ഭാര്യയാക്കിയത്.

ഗ്രാമത്തിലെ ആരും അറിയാതെയായിരുന്നു വിവാഹം. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നതോടെയാണ് എല്ലാവരും വിവരം അറിഞ്ഞത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.