ന്യൂഡൽഹി∙ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട, തന്ത്ര രൂപീകരണ സമിതിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.

യുഡിഎഫ് കൺവീനർ എം.എം. ഹസനെ ഒഴിവാക്കി. കെപിസിസിയിൽ ഇടക്കാല പ്രസിഡന്റായിരുന്നതിനാൽ സ്ഥിരം പ്രസിഡന്റുമാരായിരുന്ന സുധീരൻ, കെ.മുരളീധരൻ എന്നിവരുടെ ഗണത്തിൽപ്പെടുത്തി ഹസനെ പരിഗണിക്കേണ്ടെന്നു തീരുമാനം.

അംഗങ്ങൾ: രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ശശി തരൂർ എംപി, കെപിസിസി മുൻ പ്രസിഡന്റുമാരായ വി.എം.സുധീരൻ, കെ. മുരളീധരൻ.