കൊച്ചി : കടയ്ക്കാവൂർ പോക്സോ കേസിൽ കുട്ടിയുടെ അമ്മ നൽകിയ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.കേസ് കെട്ടിച്ചമച്ചതാണെന്നാണ് വാദം. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ജാമ്യത്തിനായുള്ള ശ്രമങ്ങൾ. കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ചാണ് ഹർജി വേഗത്തിൽ പരിഗണിക്കുവാൻ ഹൈക്കോടതി തീരുമാനിച്ചത്. ഡിസംബർ 28 മുതൽ റിമാൻഡിൽ കഴിയുകയാണ് പ്രതി.