വാഷിംഗ്ടൺ: കാപ്പിറ്റോൾ ആക്രമണത്തിന്റെ നിഴലിൽ വിമർശനം ഉയരവേ അക്രമങ്ങളെ അപലപിച്ച് ട്രംപിന്റെ ഭാര്യയും പ്രഥമ പൗരയുമായ മെലാനിയ ട്രംപ്. വൈറ്റ്ഹൗസ് നൽകിയ യാത്ര അയപ്പ് യോഗത്തിലാണ് എല്ലാത്തരം അക്രമങ്ങളേയും മെലാനിയ അപലപിച്ചത്. എല്ലാഅവസ്ഥകളേയും ഇഷ്ടപ്പെടാനാകണം. അക്രമം ഒന്നിനും ഉത്തരം നൽകില്ലെന്നാണ് മെലാനിയ പറഞ്ഞത്. വീഡിയോ കോൺഫൻസ് വഴിയാണ് മെലാനിയ യാത്ര അയപ്പിൽ പങ്കെടുത്തത്.റിപ്പബ്ലിക്കൻ അണികൾ തെരഞ്ഞെടുപ്പ് ഫലങ്ങൾ സ്ഥിരീകരിക്കുന്ന പാർലമെന്റിന്റെ സുപ്രധാന നടപടിക്രമങ്ങൾ അലങ്കോലപ്പെടുത്തിയതാണ് അക്രമത്തിലേക്ക് നീങ്ങിയത്. ട്രംപ് കുറ്റക്കാരനെന്ന വിധിച്ച സംഭവത്തിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ ഇംപീച്ച്‌മെന്റ് അനുമതിക്കുള്ള പ്രമേയവും പാസ്സായിരിക്കുകയാണ്. സംഭവങ്ങളെ തുടർന്ന് ഒരു പൊതുപരിപാടികളിലും വീഡിയോ കോൺഫറൻസിലും ട്രംപ് ഇതുവരെ പങ്കെടുത്തിട്ടില്ല. ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടാകില്ലെന്ന് അറിയിച്ച ട്രംപ് ഫ്‌ലോറിഡയിലേക്ക് ഉടൻ പോകുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.