പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി ടോട്ടന്‍ഹാം.ആദ്യ പകുതി അവസാനിക്കാന്‍ ഇരിക്കെ കൊറിയന്‍ ഫോര്‍വേഡ് ആയ സണ്‍ നല്‍കിയ അവസരത്തില്‍ നിന്നൊരു ഫസ്റ്റ് ക്ലാസ്സ്‌ ഫിനിഷോടെ ഹാരി കെയിന്‍ മത്സരത്തിലെ ഏക ഗോള്‍ നേടി.ഇതോടെ ഹാരി കെയിന്‍ ടോട്ടന്‍ഹാം ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍ സ്കോറര്‍ ആയി മാറി.379 മത്സരങ്ങളില്‍ നിന്ന് 266 ഗോളുകള്‍ നേടിയ ജിമ്മി ഗ്രീവ്‌സിനൊപ്പം ഹാരി കെയിന്‍ തന്‍റെ പേര് കുറിച്ചിട്ടു.

കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് മൂന്നു തോല്‍വിയുമായി വളരെ ഏറെ ഗുരുതരമായ അവസ്ഥയില്‍ നിന്ന് ഈ പൊരുതി നേടിയ വിജയം ടോപ്‌ ഫോറില്‍ തിരിച്ചെത്താം എന്ന പ്രതീക്ഷ ടോട്ടന്‍ഹാമിന് നല്‍കുന്നു.എന്നാല്‍ മുന്നേറ്റ നിരയില്‍ കെയിന്‍ ഒഴികെ മറ്റ് താരങ്ങള്‍ ഫോമിലേക്ക് ഉയരാത്തത് കോണ്ടെക്ക് ആശങ്ക പകരുന്നു.36 പോയിന്റുമായി അഞ്ചാം സ്ഥാനതാണ്‌ നിലവില്‍ ടോട്ടന്‍ഹാം.31 പോയിന്റുമായി ഫുള്‍ഹാം ഏഴാം സ്ഥാനത്ത് തുടരുന്നു.