ചെന്നെെ: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ വെല്ലൂരില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.
മറ്റുള്ളവര്‍ നോക്കി നില്‍ക്കേ റോഡിന്റെ അരികിലുള്ള നടപാതയില്‍ വച്ച് ഇയാള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സ്വകാര്യ ഷൂ കമ്ബനിയില്‍ ജോലി ചെയ്യുന്ന പെരിയവാരിഗം സ്വദേശി പുനിതയാണ് കൊല്ലപ്പെട്ടത്. പുനിത ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയപ്പോള്‍ ഭര്‍ത്താവ് ജയശങ്കര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെ ജയശങ്കര്‍ കത്തികൊണ്ട് പുനിതയെ കുത്തി. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ജയശങ്കര്‍ അവരെ ഏഴ് തവണ കുത്തിയ ശേഷം അവിടെ നിന്ന് പോകുകയായിരുന്നു. തുടര്‍ന്ന് പുനിത നിലത്തേയ്ക്ക് വീഴുന്നതും ആളുകള്‍ ഓടി വരുന്നതും സിസിടിയില്‍ ദൃശ്യങ്ങളില്‍ കാണാം.
ഗുരുതരമായി പരിക്കേറ്റ പുനിതയെ അമ്ബൂര് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആമ്ബൂര്‍ പൊലീസ് പരിശോധിച്ച ശേഷം ജയശങ്കറിനെ അറസ്റ്റ് ചെയ്തു