ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന മൃദു ഭാവേ ഭൃഢ കൃത്യേ എന്ന ചിത്രത്തില്‍ സൂരജ് സണ്‍ നായകനാവുന്നു.വിനീത് ശ്രീനിവാസന്റെ ഹൃദയത്തില്‍ കല്യാണ ചെക്കനായി തിളങ്ങിയ സൂരജ് സണ്‍ ആദ്യമായാണ് നായകനാവുന്നത്.

മോഡലിംഗ് രംഗത്തുനിന്ന് അഭിനയമേഖലയിലേക്ക് എത്തിയ സൂരജ് സീരിയലില്‍ വേഷമിട്ടു ജനപ്രീതി നേടിയിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ പ്രൈസ് ഒഫ് പൊലീസ് എന്ന ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ എത്തുന്നുണ്ട്. സുരേഷ് കൃഷ്ണ, ദിനേശ് പണിക്കര്‍, അനില്‍ ആന്റോ, സീമ ജി. നായര്‍, മായ മേനോന്‍, ജീജ സുരേന്ദ്രന്‍, ഹരിത്, അങ്കിത് മാധവ്, ആനന്ദ് ബാല്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നവാഗതനായ നിഖില്‍ നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ഹൈബ്രോ എയര്‍ ടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡോ. വിജയ് ശങ്കര്‍ മേനോന്‍ ആണ് നിര്‍മ്മാണം.മമ്മൂട്ടിയെ നായകനാക്കി തച്ചിലേടത്ത് ചുണ്ടന്‍, മോഹന്‍ലാല്‍ ചിത്രം വടക്കുംനാഥന്‍, സുരേഷ് ഗോപിയുടെ ഡ്രീംഡ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്തിട്ടുണ്ട്