കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ നടന്‍ മധുവിന്റേയും സംവിധായകന്‍ അടൂര്‍ ഗോപലകൃഷ്ണന്റേയുമെല്ലാം പ്രതികരണങ്ങള്‍ അതിജീവിതയെ ബാധിക്കുന്നുണ്ടെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ട്സ്റ്റുമായ ഭാഗ്യലക്ഷ്മി.

ഒരാളെ പിന്തുണക്കുമ്ബോള്‍ മറുവശത്ത് വീണ് കിടക്കുന്ന ആളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുമ്ബോഴാണ് സങ്കടം വരുന്നതെന്നും ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. അവരുടെ വാക്കുകളിലേക്ക്

അതിജീവിതയെ വിളിച്ച്‌ ആശ്വസിപ്പിച്ചിട്ടുണ്ടോ?
‘മധുവോ, അടൂര്‍ ഗോപാലകൃഷ്ണനോ ശ്രീലേഖയോ ആരെങ്കിലും ഒരാള്‍ അവളെ വിളിച്ച്‌ ആശ്വസിപ്പിച്ചിട്ടുണ്ടോ? ഇത് അനുഭവിച്ചത് അവളാണല്ലോ?
ഒരാളെ സപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ മറുവശത്ത് വീണ് കിടക്കുന്ന ആളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുമ്ബോഴാണ് സങ്കടം വരുന്നത്. ദിലീപ് കേസില്‍ പ്രതിയാകുന്നതിന് മുന്‍പ് പോലും അടൂരിനും ശ്രീലേഖയ്ക്കും മധുവിനുമൊക്കെ അവളെ വിളിക്കാന്‍ കഴിയുമായിരുന്നല്ലോ. അവരാരും ചെയ്തില്ല. അയാള്‍ പ്രതി സ്ഥാനത്ത് വരുമ്ബോള്‍ മാത്രം അവളെ ന്യായീകരിക്കാന്‍ ഇവര്‍ക്ക് എന്തുമാത്രം ഉത്സാഹമാണ്.

പിആര്‍ വര്‍ക്ക് നന്നായി ഇതിന് പിന്നില്‍

പിആര്‍ വര്‍ക്ക് നന്നായി ഇതിന് പിന്നില്‍ നടക്കുന്നുണ്ട്. ഈ കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്ന രീതിയിലുള്ള പ്രവൃത്തികള്‍ നമ്മള്‍ കാണുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുമ്ബോള്‍ അതിനെതിരെ പ്രതികരിച്ചാല്‍ നമ്മളെ അധിക്ഷേപിക്കുന്ന രീതിയില്‍ ഉള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് പി ആര്‍ വര്‍ക്കല്ലാതെ പിന്നെന്താണ്.

സൈബര്‍ ആക്രമണങ്ങള്‍

ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ അവളെ നന്നായി തന്നെ ബാധിക്കും. സോഷ്യല്‍ മീഡിയയില്‍ കയറി ഓണ്‍ലൈന്‍ വാര്‍ത്തകളും സൈബര്‍ കമന്റ്സുകളുമൊന്നും വായിക്കാതിരിക്കണമെന്ന് ഞാന്‍ അവളോട് പറയാറുണ്ട്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവളോട് പറയാറുണ്ട്. അടൂരും മധുവും ശ്രീലേഖ ഐപിഎസുമൊക്കെ പറയുമ്ബോള്‍ അവര്‍ എന്താണ് ഇങ്ങനെ പറയുന്നതെന്ന് അവള്‍ക്ക് വുഷമം തോന്നിയിട്ടുണ്ട്. എന്നെ കുറിച്ച്‌ ഇവര്‍ ചിന്തിക്കുന്നില്ലേ, എന്നെ വിളിക്കാന്‍ ഒരിക്കല്‍ പോലും അവര്‍ക്ക് തോന്നുന്നില്ലല്ലോ ചിന്തിക്കുന്നില്ലല്ലോ എന്ന് അവള്‍ ചിന്തിക്കുന്നുണ്ട്.

ജീവിതത്തില്‍ മുന്നോട്ട് പോകും

അവള്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പോകും. അതുകൊണ്ട് തന്നെ ഇത്തരം പ്രതികരണങ്ങള്‍ ഒന്നും കണ്ടില്ലെന്ന് വെച്ച്‌ മുന്നോട്ട് പോകുകയാണ്.കേസില്‍ തെളിവില്ലെന്ന് പറഞ്ഞത് തന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണെന്ന് പറയാന്‍ അടൂര്‍ തയ്യാറാവണം. കാരണം അദ്ദേഹത്തെ പോലൊരാളെ കുറെ പേര്‍ കേള്‍ക്കുന്നുണ്ട്.

സെലിബ്രിറ്റികള്‍ പിന്തുണക്കുമ്ബോള്‍

സെലിബ്രിറ്റികള്‍ പിന്തുണക്കുമ്ബോള്‍ എനിക്ക് കിട്ടുന്ന വലിയ പിന്തുണയുണ്ടല്ലോയെന്ന ചിന്തയുണ്ടല്ലോ, അതല്ല അവിടെ ആവശ്യം. നമ്മള്‍ രണ്ട് വ്യക്തികളുടെ ഇടയില്‍ നിന്നാണ് സംസാരിക്കുന്നത്. തീര്‍ച്ചയായും ആ വ്യക്തിയെ കുറിച്ചും ഈ വ്യക്തിയെ കുറിച്ചും സംസാരിക്കും. പക്ഷേ ഇവിടെ നടകുന്നത് അതല്ല. അടൂരിനെ പോലൊരാള്‍ സംസാരിക്കുമ്ബോള്‍ ആര്‍ക്കോ ആത്മവിശ്വാസം കിട്ടാന്‍ വേണ്ടിയാണ് . കിട്ടിക്കോട്ടെ, ഇല്ലെന്നല്ല, അത് ആര് പറയുന്നുവെന്നാണ്.

സാമൂഹികമായും ഒന്നുമല്ലാതിരിക്കുന്നവരാണ്

സാമ്ബത്തികമായും സാമൂഹികമായും ഒന്നുമല്ലാതിരിക്കുന്നവരാണ് ഈ കേസില്‍ അവള്‍ക്ക് വേണ്ടി സാക്ഷി പറയുന്നത്. അതേസമയം കേസില്‍ കൂറുമാറിയവരോ സിനിമയിലെ സെലിബ്രിറ്റികളും. എന്തുകൊണ്ടാണ് അവര്‍ കൂറുമാറിയതെന്ന് അവര്‍ക്ക് മാത്രമേ അറിയുള്ളൂ’.