ലേല നടപടികള്‍ ആരംഭിക്കാനൊരുങ്ങി പ്രമുഖ എക്സ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എക്സ്യുവി 400 എക്സ്ക്ലൂസീവ് എഡിഷനാണ് ലേലം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 2023 ജനുവരി 26- ന് രാവിലെ 11 മണി മുതലാണ് ഓണ്‍ലൈനില്‍ ലേല നടപടികള്‍ ആരംഭിക്കുക. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ലേലം ജനുവരി 31- ന് സമാപിക്കും.
ഏറ്റവും കൂടുതല്‍ തുക ലേലം വിളിക്കുന്നയാള്‍ക്ക് 2023 ഫെബ്രുവരി 10- നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര എക്സ്യുവി കൈമാറുക. ലേലത്തുക പ്രധാനമായും സാമൂഹിക ആവശ്യത്തിനും, ക്ലീന്‍ എയര്‍, ക്ലീന്‍ എനര്‍ജി, ഗ്രീന്‍ മൊബിലിറ്റി, ശുദ്ധജലം എന്നിവയ്ക്കായി മഹീന്ദ്ര സസ്റ്റൈനബിലിറ്റി അവാര്‍ഡ് ജേതാക്കള്‍ക്ക് വിതരണം ചെയ്യുന്നതാണ്.
2022 നവംബര്‍ 28- ന് നടന്ന മഹീന്ദ്ര ഫാഷന്‍ ടൂറിലാണ് എക്സ്യുവി 400 എക്സ്ക്ലൂസീവ് എഡിഷന് ആദ്യമായി പുറത്തിറക്കിയത്. നിലവിലുള്ള മോഡലിനേക്കാള്‍ വളരെ വ്യത്യസ്ഥമായ ഡിസൈനാണ് നല്‍കിയിട്ടുള്ളത്. ഫുള്‍ ചാര്‍ജില്‍ 456 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ്.