റിയാദ്: ഇന്ത്യ, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാന്‍ സൗദി അറേബ്യ. ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഇന്ത്യയുമായും ബ്രിട്ടനുമായും തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ആഗോള സാമ്ബത്തിക ഉച്ചകോടിയില്‍ സൗദി വാര്‍ത്താവിനിമയ, ഐടി മന്ത്രി അബ്ദുല്ല അല്‍ സ്വാഹയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര റെയില്‍വേ, വാര്‍ത്താവിനിമയ, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ബ്രിട്ടിഷ് സ്റ്റേറ്റ് സെക്രട്ടറി (ബിസിനസ്, എന്‍ജി, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി) ഗ്രാന്‍ഡ് ഷാപ്സ് എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു. സാങ്കേതികവിദ്യ, ഡിജിറ്റല്‍ സംരംഭകത്വം, ഇന്നവേഷന്‍ എന്നീ മേഖലകളില്‍ ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഹകരണം വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ജി20 ഉച്ചകോടിക്കു ആതിഥ്യം വിഹിക്കുന്ന ഇന്ത്യയ്ക്ക് സൗദി പിന്തുണ അറിയിച്ചു.