റിയാദ്: രാജ്യത്തെ വിവിധ മേഖലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ. വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. റിയാദ്, മക്ക, അല്‍ ശര്‍ഖിയ, അല്‍ ഖാസിം, അല്‍ ബാഹ, അസീര്‍, ഹൈല്‍, ജസാന്‍ മുതലായ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നോര്‍ത്തേണ്‍ ബോര്‍ഡേഴ്‌സ്, മക്ക, മദീന തുടങ്ങിയ ഇടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. മഴ പെയ്യുന്ന സമയത്ത് വാഹനമോടിക്കുമ്ബോള്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൃത്യമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്ബോള്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.