കൊച്ചി: വിശ്വസിക്കാവുന്ന ഒരേ ഒരു പാര്‍ട്ടി സിപിഎം ആണെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഇക്കാരണത്താലാണ് മുസ്ലീം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ ചേരാന്‍ വരുന്നത്.

“യഥാര്‍ഥ മുസ്ലീം നുണ പറയുമെന്ന് കരുതുന്നില്ല. സിപിഎം മതേതരത്വ പാര്‍ട്ടിയായത് കൊണ്ടാണ് മുസ്ലീം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നത്. അഞ്ചുനേരം നിസ്‌കരിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. ഞങ്ങള്‍ എല്ലാ മതങ്ങളെയും ആദരിക്കുന്നു. മുസ്ലീം വിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ മുസ്ലീങ്ങള്‍ തന്നെ പരിഹരിക്കണമെന്ന ചിന്ത അപകടകരമാണ്. മുസ്ലീം വിഭാഗത്തിലെ ചുരുക്കം ചിലര്‍ മാത്രം യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ മനഃപൂര്‍വ്വം തയ്യാറാവുന്നില്ല“- ഷംസീര്‍ പറഞ്ഞു.

മതം നോക്കാതെ, എല്ലാ സഖാക്കളെയും ഒരേ പോലെയാണ് പാര്‍ട്ടി കാണുന്നത്. പാര്‍ട്ടി മുസ്ലീം പ്രീണന നയമാണ് സ്വീകരിക്കുന്നത് എന്ന് ചിലര്‍ ആരോപിക്കുന്നു. എന്നാല്‍ മറ്റുചിലര്‍ ആരോപിക്കുന്നത്, സിപിഎം മുസ്ലീങ്ങളെ ഉപദ്രവിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്നാണ്‌ സിപിഎം നിഷ്പക്ഷ പാര്‍ട്ടിയാണെന്നാണ് തന്റെ വാദമെന്നും ഷംസീര്‍ പറഞ്ഞു.