ജനുവരി 22 ഏറെ പ്രത്യേക നിറഞ്ഞ ദിനമാണ്. സൗരയൂഥത്തിലെ ഗ്രഹങ്ങളായ ശനിയും ശുക്രനും അടുത്തുവരുന്ന ദിനമാണ് ഇന്ന്. ഏകദേശം 13 കോടിയിലധികം കിലോമീറ്റര്‍ അടുത്താകും ഇരു ഗ്രഹങ്ങളുമെത്തുക. ഇരു ഗ്രഹങ്ങളുടെയും ഭ്രമണപഥങ്ങള്‍ ഭൂമിയില്‍ നിന്ന് വളരെ അടുത്ത് ദൃശ്യമാകുന്ന തരത്തിലാണ് ഇന്ന് കാണപ്പെടുക എന്നതാണ് പ്രത്യേകത.
ശനിയും ശുക്രനും പരസ്പരം വളറെ അടുത്ത് വരുന്നതിനെ ‘സംയോജനം’ എന്നാമ് ശാസ്ത്ര ലോകം വിളിക്കുന്നത്. സൂര്യനില്‍ നിന്നുളള രണ്ടാമത്തെ ഗ്രഹമാണ് ശുക്രന്. ശനി സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹവുമാണ്. ഈ ഗ്രഹങ്ങള്‍ ഒരുമിച്ച് വരുന്നത് വീട്ടിലിരുന്ന് തന്നെ കാണാന്‍ കഴിയും. അതിനുള്ള സൗകര്യമൊരുക്കി തരുകയാണ് വെര്‍ച്വല്‍ ടെലിസ്കോപ്പ് പ്രോജക്ട്. ഈ സംവിധാനം വഴി ഇരു ഗ്രഹങ്ങശളും അടുത്തെത്തുന്നത് കാണാന്‍ കഴിയും. വെര്‍ച്വല്‍ ടെലിസ്കോപ്പ് പ്രോജക്റ്റിന്റെ വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ഇത് ലഭ്യമാവും.
In-the-Sky.org പറയുന്നത് പ്രകാരം, ന്യൂ ഡല്‍ഹിയില്‍ നിന്ന് ഈ രണ്ട് ഗ്രഹങ്ങളെയും തെക്കുപടിഞ്ഞാറന്‍ ചക്രവാളത്തിന് 16 ഡിഗ്രി മുകളിലായി ഇന്ത്യന്‍ സമയം ഏകദേശം വൈകുന്നേരം 6:07 വരെ കാണാന്‍ കഴിയും. അവ പിന്നീട് ചക്രവാളത്തിലേക്ക് മായും. സൂര്യന് അസ്തമിച്ച് ശേഷം 1 മണിക്കൂര്‍ 39 മിനിറ്റ് കഴിഞ്ഞ് 7:30ന് ഇവ ചുരുങ്ങും.
ശുക്രന് ശനിയെക്കാള്‍ 100 മടങ്ങ് തെളിച്ചതോടെ ആയിരിക്കും ദൃശ്യമാവുകയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സംയോജന സമയത്ത് രണ്ട് ഗ്രഹങ്ങളും വളരെ അടുത്തായിരിക്കും, ആകാശ നിരീക്ഷകര്‍ക്ക് ബൈനോക്കുലറോ ഉപകരണങ്ങളോ ഇല്ലാതെ എളുപ്പത്തില്‍ ഈ കാഴ്ച കാണാന്‍ കഴിയും. ശനിയെ കാണുന്നത് അത്ര എളുപ്പമായിരിക്കില്ല എന്നാണ് സൂചന. കാലാവസ്ഥ ഉള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും അനുകൂലമാകുമ്ബോള്‍ മാത്രമേ ഈ കാഴ്ച വ്യക്തമായി കാണാന്‍ കഴിയൂ എന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ശനിയാഴ്ച ജനുവരി മാസത്തിലെ അമാവാസിയായിരുന്നു, അതിന്റെ അടുത്ത ദിവസമായ ഇന്ന് ചന്ദ്രന്റെ തെളിച്ചം 2 ശതമാനം മാത്രമാണ്. ഇതും പ്രതികൂല ഘടകമായേക്കും എന്നാണ് വിലയിരുത്തല്‍.