രാജ്യത്തെ 80 ശതമാനം ആളുകളെയും കൊവിഡ് ബാധിച്ചെന്ന് ചൈന. വരുന്ന രണ്ട്- മൂന്ന് മാസങ്ങൾക്കുള്ളിൽ ചൈനയിലെ കൊവിഡ് ബാധ അപകടമാം വിധം വർധിക്കുമെന്നും ചൈന പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പുതുവർഷാഘോഷത്തിൽ ആളുകൾ ഒത്തുകൂടിയതാണ് കൊവിഡ് വ്യാപിക്കാൻ കാരണം.

ചൈനയിൽ കൊവിഡ് ബാധ വളരെ രൂക്ഷമാണ്. പുറത്തുവരുന്നതിനെക്കാൾ ഭീകരമാണ് ചൈനയിലെ അവസ്ഥ എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.