നെടുമ്പാശേരിയിൽ 85 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടിവച്ചായിരുന്നു കടത്താൻ ശ്രമം നടത്തിയത്. കുവൈത്തിൽ നിന്നെത്തിയ മലപ്പുറം സ്വദേശി പിടിയിൽ. കുവൈത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി അബ്ദുൾ ആണ് പിടിയിലായത്. 85 ലക്ഷം രൂപ വരുന്ന 1978 ഗ്രാം സ്വർണമാണ് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ഇയാള്‍ ശ്രമിച്ചത്.

യുവാവിന്‍റെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. രണ്ട് കാലിലും ഒട്ടിച്ച നിലയിലായിരുന്നു സ്വർണം. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പ്ലാസ്റ്റിക് കവറിലാക്കി കാലിൽ ടേപ്പ് വെച്ച് ഒട്ടിക്കുകയായിരുന്നു.