കെഎല്‍ രാഹുല്‍-ആതിയ ഷെട്ടി വിവാഹം നാളെ. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. സ്വകാര്യ ചടങ്ങില്‍ രാഹുലിന്റേയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ.
പിന്നാലെ ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവര്‍ക്കായി ഗംഭീര സല്‍കാര വിരുന്നും ഒരുക്കും. സുനില്‍ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക. ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റണ്‍ബീര്‍-ആലിയ ദമ്ബതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും. ഇന്നാണ് ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ നടക്കുക.