ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ രോഹിത് ശര്‍മ്മയുടെ മിനി പതിപ്പ് പോലെയാണെന്ന് മുന്‍ പാകിസ്ഥാന് ക്യാപ്റ്റന്‍ റമീസ് രാജ. ശുഭ്മാന്‍ ഗില്‍ ഒരു മിനി-രോഹിത് ശര്‍മ്മയെപ്പോലെയാണ്. ഗില്ലിന് ഇനിയും ധാരാളം സമയമുണ്ട്. റമീസ് രാജ പറഞ്ഞു. ഗില്ലിന് മതിയായ കഴിവുണ്ട്. കാലക്രമേണ ആക്രമണാത്മകതയും ഗില്ലില്‍ വികസിക്കും. അവന് ഒന്നും മാറ്റേണ്ടതില്ല. രാജ പറയുന്നു. അടുത്തിടെ അദ്ദേഹം ഇരട്ട സെഞ്ച്വറി നേടിയത് അതിന് തെളിവാണെന്നും രാജ പറഞ്ഞു.
മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഇന്ത്യന്‍ ക്യാപ്റ്റനെയും പ്രശംസിച്ചു. രോഹിത് ഹുക്ക്, പുള്‍ ഷോട്ടുകളുടെ അതിശയകരമായ സ്ട്രൈക്കറാണെന്ന് റമീസ് രാജ പറഞ്ഞു. രോഹിത് ശര്‍മ്മയെപ്പോലെ മികച്ച ബാറ്റ്സ്മാന് ഉള്ളതിനാല്‍ ഇന്ത്യക്ക് ബാറ്റിംഗ് എളുപ്പമാണെന്നും രാജ പറഞ്ഞു.