ന്യൂഡല്‍ഹി: യുക്രെയ്‌നെയും റഷ്യയെയും ചര്‍ച്ചയ്‌ക്ക് കൊണ്ടുവരാന്‍ കഴിയുന്ന ലോകനേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് റിപ്പോര്‍ട്ടുമായി ഫ്രഞ്ച് മാദ്ധ്യമം. റഷ്യ-യുഉക്രെയ്ന്‍ യുദ്ധം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുതിര്‍ന്ന ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുക്രെയ്‌നെയും റഷ്യയെയും ചര്‍ച്ചയ്‌ക്കായി കൊണ്ടുവരാന്‍ കഴിയുന്ന ഒരാളെ ആവശ്യമുണ്ട്, യുദ്ധം ചെയ്യുന്ന രണ്ട് അയല്‍ക്കാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാന പങ്ക് വഹിക്കാനാകും,” മാദ്ധ്യമപ്രവര്‍ത്തക ലോറ ഹെയിം പറഞ്ഞു. നിലവില്‍ എല്‍സിഐ വാര്‍ത്താ ചാനലിലാണ് ലോറ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പങ്ക് വച്ചിരിക്കുന്നത്.

ചര്‍ച്ചകള്‍ നടത്താന്‍ യുക്രെയ്‌ന്‍ ആഗ്രഹിക്കുന്നില്ല. അതുമാത്രമല്ല റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധിക്കണമെന്ന് യുക്രെയ്ന്‍ ആവശ്യപ്പെടുന്നതും. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ “അങ്ങേയറ്റം ബുദ്ധിമുട്ടാണ്” ലോറ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തിരഞ്ഞെടുപ്പിന്റെ അന്താരാഷ്‌ട്ര കാര്യ വക്താവായിരുന്ന ലോറ.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച്‌ അമേരിക്കയില്‍ ആളുകള്‍ സംസാരിക്കാത്തത് കണ്ട് താന്‍ അത്ഭുതപ്പെട്ടതായും മാദ്ധ്യമപ്രവര്‍ത്തക പറഞ്ഞു. “യുക്രെയ്നിലെ യുദ്ധം വളരെ നീണ്ടതാണ്. യൂറോപ്പില്‍ നിന്ന് വരുന്ന എനിക്ക് അമേരിക്കയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ മിണ്ടുന്നില്ല. പ്രസിഡന്റിനെയും ഡൊണാള്‍ഡ് ട്രംപിനെയും കുറിച്ച്‌ ആളുകള്‍ സംസാരിക്കുന്നു. പക്ഷെ യുക്രെയ്നെ കുറിച്ച്‌ മാത്രം സംസാരിക്കുന്നില്ല .” ലോറ പറഞ്ഞു.