വെല്ലിംഗ്ടണ്‍: ന്യൂസിലാന്റില്‍ ജസീന്ത ആര്‍ഡണിന്റെ പിന്‍ഗാമിയാകാന്‍ ഒരുങ്ങി ക്രിസ് ഹിപ്കിന്‍സ്. ജസീന്താ മന്ത്രിസഭയില്‍ വിദ്യാഭ്യാസ -പൊതുസേവന വകുപ്പുകളുടെ ചുമതല ക്രിസ് ഹിപ്കിന്‍സ് വഹിച്ചിട്ടുണ്ട്. ജസീന്ത ആര്‍ഡണിന്റെ അപ്രതീക്ഷിത രാജിയാണ് നാല്‍പ്പത്തിയൊന്നുകാരനായ ക്രിസിനെ പ്രധാനമന്ത്രി പദത്തില്‍ എത്തിച്ചത്. ജസീന്ത ആര്ഡണ് ഔദ്യോഗികമായി സ്ഥാനം ഒഴിയുന്നതൊടെ ക്രിസ് ന്യൂസിലാന്റിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. ജസിന്തയുടെ വിശ്വസ്ത സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ക്രിസ്.
2008 മുതല്‍ പാര്‍ലമെന്റ് അംഗമായ ഇദ്ദേഹമായിരുന്നു ന്യൂസിലാന്റില്‍ കൊറോണയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ലേബര്‍പാര്‍ട്ടി അംഗമായ മൈക്കല്‍ വുഡിന്റെ പേരും പരിഗണിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അവസാനം ക്രിസ് ഹിപ്കിന്‍സിന്റെ പേര് മാത്രമാണ് നിര്‍ദ്ദേശിക്കപ്പെട്ടത്.