ണ്ണാന്‍ പോലുള്ള ചെറിയ മൃഗങ്ങളെ പിന്തുടരുന്നത് പല നായ്‌ക്കളുടെയും പ്രിയപ്പെട്ട വിനോദമാണ്. അണ്ണാന്‍, പൂച്ച, മുയല്‍ എന്നിങ്ങനെയുള്ള മൃഗങ്ങള്‍ക്ക് പിന്നാലെ തരം കിട്ടുമ്ബോഴൊക്കെ നായ പായും.

ഇപ്പോഴിതാ, അത്തരത്തില്‍ ഒരു അണ്ണാന് പിന്നാലെ പാഞ്ഞ നായയ്‌ക്ക് പറ്റിയ അമളിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.

യുഎസിലെ ഐഡഹോയിലാണ് രസകരമായ സംഭവം. ഒരാഴ്ചയായി വീട്ടു മുറ്റത്ത് കളിച്ചു നടന്നിരുന്ന അണ്ണാനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്ന വീട്ടില്‍ വളര്‍ത്തുന്ന നായ. അണ്ണാനെ ഓടിച്ചിട്ട് പിടാക്കാനുള്ള ആവേശത്തില്‍ അണ്ണാനൊപ്പം മരത്തിലും നായ വലിഞ്ഞു കയറി. ഇതോടെ മരത്തിന് മുകളില്‍ കുടുങ്ങി പോകുകയായിരുന്നു നായ.

മണിക്കൂറുകളോളം മരത്തില്‍ കുടുങ്ങിയിരുന്ന നായയെ അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് താഴെ ഇറക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. ഫോട്ടോകളില്‍, അഗ്നിശമന സേനാംഗങ്ങള്‍ ശിഖരത്തില്‍ നിന്നും നായയെ എടുക്കാന്‍ ഗോവണിയില്‍ കയറുന്നത് കാണാം. നായയെ ജീവനക്കാര്‍ സുരക്ഷിതമായി പുറത്തെടുത്ത് ഭക്ഷണം നല്‍കി.