വാഷിംഗ്ടണ്‍: ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കാനിരിക്കെ സുരക്ഷ വര്‍ധിപ്പിച്ച്‌ യുഎസ്. രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിര്‍ത്തലാക്കിയും സെന്‍ട്രല്‍ വാഷിംഗ്ടണിലേക്കുള്ള വാഹന പരിശോധന കര്‍ശനമാക്കിയുമാണ് സുരക്ഷാ സേന സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. ജനുവരി 20 ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ഇരിക്കെയാണ്‌ നീക്കം.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ട്രംപ് അനുകൂലികള്‍ അക്രമാസക്തമായ പ്രതിഷേധം ആരംഭിച്ചതോടെ യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ബൈഡന് മുമ്ബില്‍ നിരവധി വെല്ലുവിളികളാണുള്ളത്. കൊവിഡിന് പുറമേ സമരം സമ്ബദ്വ്യവസ്ഥയിലെ പ്രതിസന്ധികളും കാലാവസ്ഥാ വ്യതിയാനം, വംശീയ സംഘര്‍ഷങ്ങളുമെല്ലാം യഥാസമയം കൈകാര്യം ചെയ്യേണ്ടതായി വരികയും ചെയ്യും.
ജോ ബൈന്‍ യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുമ്ബോള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജനുവരി എട്ടിന് ട്വീറ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 150 വര്‍ഷത്തിനിടെ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടവരുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാത്ത അമേരിക്കന്‍ പ്രസിഡന്റും അമേരിക്കന്‍ ചരിത്രത്തിലെ നാലാമത്തെ പ്രസിഡന്റുമായിരിക്കും ട്രംപ്. എന്നിരുന്നാലും, ട്രംപിനെ നേരിട്ട് എതിര്‍ത്ത ഉപരാഷ്ട്രപതി മൈക്ക് പെന്‍സ് താന്‍ ഈ പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ്ജ് ഡബ്ല്യു ബുഷ് എന്നിവരും തങ്ങള്‍ ചടങ്ങിനെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രഥമ വനിതകളായ മിഷേല്‍ ഒബാമയും ലോറ ബുഷും ഇവര്‍ക്കൊപ്പമുണ്ടാകും.

യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് ബൈഡന്‍ യുഎസ് ക്യാപിറ്റല്‍ മൈതാനത്ത് പ്രാദേശിക സമയം രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉദ്ഘാടന പരേഡും നിശ്ചയിച്ചിട്ടുണ്ട്. നാഷണല്‍ ഗാര്‍ഡിലെ 15,000 ത്തിലധികം ഉദ്യോഗസ്ഥരെയും വാഷിംഗ്ടണിലേക്ക് വിന്യസിച്ചിട്ടുണ്ട്.

പ്രസിഡന്റ് അധികാരമേല്‍ക്കുന്നതിന്റെ തലേദിവസം രാജ്യവ്യാപകമായി കോവിഡ് അനുസ്മരണം ആസൂത്രണം ചെയ്തിട്ടുണ്ട്. ജനുവരി 19 ന് നഗരങ്ങളും പട്ടണങ്ങളും തങ്ങളുടെ കെട്ടിടങ്ങളും വിളക്കുകള്‍ തെളിക്കുകയും പള്ളിമണി മുഴക്കുകയും ചെയ്ത് കത്തിക്കാനും പള്ളിമണികള്‍ മുഴക്കാനും ‘ഐക്യത്തിന്റെയും സ്മരണയുടെയും ദേശീയ നിമിഷത്തില്‍ പങ്കാളികളാവാനും ആസൂത്രകര്‍ ആവശ്യപ്പെടുന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാമതുള്ള യുഎസില്‍ വൈറസ് മൂലം 385,000 പേരാണ് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്.