ന്യൂഡല്‍ഹി∙ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്നത് നരേന്ദ്ര മോദിയെയെന്ന് സര്‍വേ റിപ്പോര്‍ട്ട്. 2021ലെ ഐഎഎന്‍എസ്, സിവോട്ടര്‍ സര്‍വേയിലാണ് നരേന്ദ്ര മോദി മികച്ച നേതാവെന്ന അഭിപ്രായം ഉയര്‍ന്നത് .

ഇന്ത്യയില്‍ 59.22 ശതമാനം പേര്‍ മോദിയെ അനുകൂലിക്കുന്നുവെന്നാണ് സര്‍വേ കണക്കുകള്‍ . കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയെ 25.62 ശതമാനം പേരാണ് പിന്തുണക്കുന്നത്.

ഹിമാചല്‍ പ്രദേശിലും ഒഡീഷയിലും ഏതാണ്ട് 80 ശതമാനത്തോളം പേര്‍ മോദിയെ അനുകൂലിക്കുകയും തുടര്‍ ഭരണം വേണമെന്ന അഭിപ്രായമുളളവരുമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും മോദിയെയാണ് മികച്ച നേതാവായി തിരഞ്ഞെടുത്തത്. ഇവിടെ 75 ശതമാനത്തോളം പോരാണ് മോദിയെ അനുകൂലിക്കുന്നത്.അതെ സമയം രാഹുല്‍ ഗാന്ധിക്ക് പത്തു ശതമാനത്തില്‍ താഴെയാണ് ഈ സംസ്ഥാനങ്ങളിലുള്ള പിന്തുണ. എന്നാല്‍ കേരളത്തിലും തമിഴ്നാട്ടിലും മോദിയെക്കാള്‍ വോട്ട് രാഹുല്‍ നേടി. കേരളത്തില്‍ 54,28% പേരാണ് രാഹുലിനെ പിന്തുണയ്ക്കുന്നത്, തമിഴ്നാട്ടില്‍ 48.26% പേരും.