കണ്ണൂര്‍ : അമ്മയേയും മകളേയും കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പുലിക്കുരുമ്ബയിലാണ് സംഭവം. പുല്ലംവനത്തെ മനോജിന്റെ ഭാര്യ സജിത, എട്ടു വയസുള്ള മകള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകിട്ട് ആറ് മണിയോടെയാണ് സജിതയെയും മകളെയും വീടിനുളളിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് വയുകാരിയായ മകളെ കുളിമുറിക്കുളളിലെ ടാപ്പില്‍ കെട്ടിത്തൂക്കിയ നിലയിലും അമ്മയെ സമീപത്ത് തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.