മകളുടെ വിവാഹ നിശ്ചയ മുഹൂര്‍ത്തത്തില്‍ പുതുക്കാട് സേവാഭാരതിക്ക് 12 സെന്‍്റ് ഭൂമി ദാനം ചെയ്ത് അയ്യഞ്ചിറ ഗംഗാധരന്‍ മകന്‍ ബാബു സേവനപാതയില്‍ നാടിന് വഴികാട്ടിയായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച സേവാഭാരതിയുടെ വിശ്വാസ്യതയ്ക്ക് അംഗീകാരമായി മാറിയ ഈ ഭൂദാനം പുതിയ ഉത്തരവാദിത്തങ്ങളിലേക്കും കര്‍മ്മ മണ്ഡലങ്ങളിലേക്കുമുള്ള സോപാനമായി മാറുകയാണ്.
ദീര്‍ഘകാല സംഘപ്രവര്‍ത്തകനും,ലഘു ഉദ്യോഗ് ഭാരതിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ശ്രീ എ. ജി. ബാബുവിന്‍്റെ അമ്മയുടെ(അയ്യഞ്ചിറ കൗസല്യ ഗംഗാധരന്‍) സ്മരണാര്‍ത്ഥം തന്‍്റെ ഇളയ മകളായ അമൃതപ്രിയയും പ്രതിശ്രുത വരനായ ആദര്‍ശും ചേര്‍ന്ന് ഭൂമിയുടെ രേഖകള്‍ സേവാഭാരതിക്ക് കൈമാറി.
പ്രധാനമന്ത്രിയായി 2021 ലെയും പിന്തുണ നരേന്ദ്ര മോദിക്ക്; ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളിലും മോദി തന്നെ മുന്നില്‍, രാഹുല്‍ അമ്ബേ പരാജയം: സര്‍വേ റിപ്പോര്‍ട്ട്
ചടങ്ങില്‍ കുടുംബ പ്രബോധന്‍ സംസ്ഥാന സംയോജക് സി കെ ചന്ദ്രന്‍, സേവാഭാരതി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹരിദാസ്, പുതുക്കാട് സേവാഭാരതി പ്രസിഡന്റ് ശിവദാസ് എ കെ, സെക്രട്ടറി മിറാജ് പി ആര്‍, ട്രഷറര്‍ രവിചന്ദ്രന്‍ ടി കെ, രാഷ്ട്രീയ സ്വയം സേവക സംഘം പുതുക്കാട് ഖണ്ഡ് വിദ്യാര്‍ത്ഥി പ്രമുഖ് വി ആര്‍ അജിത്ത് എന്നിവര്‍ സന്നിഹിതരായി.