നടന്‍ ബാലയ്ക്ക് റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്. താരം ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ആദരം. സൗത്ത് ഇന്ത്യയില്‍ ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല.
‘ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ്’ എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നടത്തിവരുന്നത്. ചികിത്സാസഹായമടക്കം ട്രസ്റ്റ് മുഖേന ബാല ഒരുക്കുന്നുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി താരത്തെ ആദരിക്കുന്നത്.
ഡിസംബര്‍ 28 നാണ് ബഹുമതി ലഭിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് താരത്തിന് ലഭിച്ചത്. അമേരിക്കയില്‍വച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നു. നാളെ കോട്ടയത്ത് വച്ചാണ് ബിരുദദാനച്ചടങ്ങ്.