മുംബൈ : മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നേറി ബിജെപി. 646 പഞ്ചായത്തുകളിലാണ് ബിജെപി മുന്നേറിയിരിക്കുന്നത്. 435 പഞ്ചായത്തുകളില്‍ ശിവസേനക്കാണ് മുന്‍തൂക്കം. 323 സീറ്റുകളില്‍ എന്‍സിപിയും 331 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നേറുന്നു.

എന്‍സിപി നേതാവിന്റെ ഗ്രാമത്തില്‍ പതിനൊന്നില്‍ ആറ് പഞ്ചായത്തുകളില്‍ ബിജെപി വിജയിച്ചു. ഇതോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുകയാണ്. ജല്‍ഗാവിലെ 90 പഞ്ചായത്തുകളില്‍ 75ലും ബിജെപി മുന്നിട്ട് നില്‍ക്കുന്നു.

കല്യാണിലും ബിജെപി മുന്നേറുകയാണ്. നാഗ്പുരില്‍ 15 പഞ്ചായത്തുകളില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ കോലാപ്പുരില്‍ ശിവസേനക്കാണ് മുന്‍തൂക്കം.