കൊച്ചി: ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഉത്പന്നങ്ങള്‍ക്ക് പേരുകേട്ടതും റൂം എയര്‍ കണ്ടീഷനിംഗ് രംഗത്ത് പ്രമുഖരുമായ വോള്‍ട്ടാസ് ലിമിറ്റഡിന് 2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്. കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആര്‍.കെ. സിംഗ് വിര്‍ച്വല്‍ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. മഹാമാരിയുടെ ഇക്കാലത്ത് വെല്ലുവിളികള്‍ നേരിട്ട് നേട്ടം കൊയ്തതിന് കേന്ദ്രമന്ത്രി വോള്‍ട്ടാസിനെ അഭിനന്ദിച്ചു.
ഊര്‍ജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന വ്യവസായങ്ങള്‍ക്ക് കേന്ദ്ര വൈദ്യുതി മന്ത്രാലയം 1991-ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. ഇത് നാലാം പ്രാവശ്യമാണ് വോള്‍ട്ടാസ് ഈ അവാര്‍ഡ് നേടുന്നത്. 2013, 2015, 2018 വര്‍ഷങ്ങളിലും ഊര്‍ജ്ജ കാര്യക്ഷമതാ രംഗത്തെ നേട്ടങ്ങള്‍ക്കും നൂതന കണ്ടെത്തലുകള്‍ക്കും അടിസ്ഥാന സൗകര്യ, സേവനങ്ങള്‍ക്കും വോള്‍ട്ടാസ് ബ്രാന്‍ഡ് ഈ പുരസ്കാരം നേടിയിരുന്നു.
2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ പുരസ്കാരം നേടുന്നതില്‍ സന്തോഷമുണ്ടെന്ന് വോള്‍ട്ടാസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. കൂടുതല്‍ ഹരിതാഭവും പരിസ്ഥിതി സൗഹൃദവുമായ ഭാവിയാണ് വോള്‍ട്ടാസ് ലക്ഷ്യമിടുന്നത്. കൂടുതല്‍ ഊര്‍ജ്ജലാഭം നേടുന്നതിനായി കൂടുതല്‍ ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനായി അക്ഷീണ പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജ്ജോപയോഗം വളരെയധികം വര്‍ദ്ധിച്ചുവരുന്നതിനാല്‍ നമ്മുടെ പരിസ്ഥിത സംരക്ഷിക്കേണ്ടതും കാത്തുസൂക്ഷിക്കേണ്ടതും വോള്‍ട്ടാസിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ്. കേന്ദ്ര വൈദ്യുത മന്ത്രാലയത്തോടും ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറ് പതിറ്റാണ്ടുകളായി വോള്‍ട്ടാസ് ഉയര്‍ന്ന തലത്തില്‍ ഊര്‍ജ്ജലാഭം നേടുന്നതിനായി നൂതനമായ കാര്യങ്ങള്‍ അവതരിപ്പിച്ചു വരികയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഊര്‍ജ്ജകാര്യക്ഷമതയുള്ള എയര്‍കണ്ടീഷണര്‍ അവതരിപ്പിച്ചത് 2007-ലാണ്. ആദ്യത്തെ ഇന്‍വര്‍ട്ടര്‍ എസി, ഓള്‍ സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ എസി നിര, ഫൈവ് സ്റ്റാര്‍ റേറ്റഡ് ഫ്രന്‍റ് ലോഡ് വാഷിംഗ് മെഷീന്‍, വ്യത്യസ്തമായ ടണ്ണേജുള്ള അഡ്ജസ്റ്റിബിള്‍ ഇന്‍വര്‍ട്ടര്‍ എസി നിര എന്നിവ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് വോള്‍ട്ടാസാണ്.
ഏഴായിരത്തിലധികം ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തിയ് വോള്‍ട്ടാസ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 15 ലക്ഷം കിലോ വാട്ട് അവര്‍ സൂര്യോര്‍ജ്ജം ഉത്പാദിപ്പിച്ചു.. കൂടാതെ കൂടുതല്‍ ഹരിതാഭമായ ലോകത്തിനായി 1500 മരങ്ങള്‍ വച്ചുപിടിപ്പിച്ചു.