കോട്ടയം: ബസ് ടെര്‍മിനലിലും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാകുന്നു.പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡിലാണ് സംഭവം.
സ്കൂള്‍ കുട്ടികള്‍ ക്ലാസ്സുകള്‍ കട്ട് ചെയ്ത് ബസ് ടെര്‍മിനലിന്റെ മുകള്‍നിലയിലേക്ക് കയറിപ്പോകുന്നതായി പരാതി ഉയര്‍ന്നിരുന്നു. പലതവണ പരിശോധനയ്ക്ക് എത്തിയിരുന്നെങ്കിലും പോലീസ് സംഘത്തെ കാണുന്നതോടെ ഓടി രക്ഷപ്പെടുന്നതാണ് പതിവ്.
അതിരുവിട്ട സല്ലാപം കൊണ്ട് ബസ് സ്റ്റാന്‍ഡിലെ വ്യാപാരികളും മറ്റ് യാത്രക്കാരുമൊക്കെ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാലാ സിഐ കെ.പി ടോംസണും സംഘവും മഫ്ത്തിയിലെത്തി കമിതാക്കളെ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്കൂള്‍,കോളേജുകള്‍ വിട്ട നേരം മഫ്ത്തിയില്‍ കൊട്ടാരമറ്റം ബസ് ടെര്‍മിനലും പരിസരത്തും ചുറ്റിക്കറങ്ങിയത്. കെട്ടിടത്തിന് മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും താക്കീത് ചെയ്ത് പോലീസ് പറഞ്ഞയച്ചു. നീല ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചെലവഴിച്ചത്.