ഖത്തറില്‍ ചില ഭാഗങ്ങളില്‍ തുടര്‍ച്ചയായി മൂടല്‍മഞ്ഞ് മൂലം ദൃശ്യപരത കുറയുന്നതിനാല്‍ ഡ്രൈവിംഗ് ചെയ്യുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാജ്യത്ത് പലയിടങ്ങളിലും രാത്രിയിലും പുലര്‍ച്ചെയും മൂടല്‍മഞ്ഞ് രൂപപ്പെടുമെന്നാണ് അധികൃതരുടെ പ്രവചനം. ഈ സമയത്ത് ദൃശ്യപരത രണ്ടു കിലോമീറ്റര്‍ വരെ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെറുതും ഇടത്തരവുമായ കാറ്റും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ കാരണമാകുന്നുണ്ട്.
നിലവില്‍ തണുത്ത കാലാവസ്ഥയാണ് ഖത്തറിലേത്. പലയിടത്തും അന്തരീക്ഷ താപനില 10 നും 18 നും ഇടയിലാണെന്ന് കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു. അതേസമയം, ഔദ്യോഗിക സ്‌തോതസ്സുകളില്‍ നിന്നും വരുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.