വാഴ്സോ: പോളണ്ട് പ്രസിഡന്റ് ആന്ഡ്രേഗ് ഡൂഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തുകൊറോണാ വൈറസ് ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തമാകവേയാണ് പോളിഷ് പ്രസിഡന്റിന് കോവിഡ്് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ് പിടിപെട്ട വിവരം അദ്ദേഹം പുറത്ത് വിട്ടത്. രോഗലക്ഷണങ്ങള്‍ ഇല്ല. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ എല്ലാ പൊതുപരപാടികളും റദ്ദാക്കി. കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യം മുഴുവന്‍ റെഡ് സോണിലേക്ക് മാറുകയും കോവിഡ് ലോക്ഡൗണ്‍ ശക്തമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യത്ത് വന്‍ പ്രതിഷേധമാാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. പോളണ്ടില്‍ ശനിയാഴ്ച 13,628 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 179 പേര് മരിക്കുകയും ചെയ്തു.