കൊല്ലം: കൊല്ലത്ത് കാണാതായ വീട്ടമ്മയെ ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ആണ് കൊല്ലം കടയ്ക്കലില്‍ നിന്ന് വീട്ടമ്മയെ കാണാതായത്. കടയ്ക്കല്‍ ചിങ്ങേലി ശ്രീമന്ദിരത്തില്‍ ഇന്ദിരാമ്മയെയാണ് പാലമരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നിന്ന് കിലോമീറ്റര്‍ അകലെയുള്ള പുരയിടത്തില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചടയമംഗലത്തിന് സമീപം മുരുക്കുമണ്ണില്‍ എംസി റോഡിനോട് ചേര്‍ന്നുള്ള റബ്ബര്‍തോട്ടത്തില്‍ ആണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങി പോയ ഇന്ദിരാമ്മ ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇവരെ എംസി റോഡിനോട് ചേര്‍ന്നുള്ള റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.