കൊല്ലം: പത്തനാപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയും കോണ്‍ഗ്രസും തമ്മില്‍ തുറന്ന് പോരിലേക്കാണ് പോകുന്നത്. കരിങ്കൊടി കാണിച്ചവരെ കയ്യേറ്റം ചെയ്തതിന് പിന്നാലെയാണ് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ്.

യൂത്ത് കോണ്‍ഗ്രസ് കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ ചവറയില്‍ എംഎല്‍എയുടെ വാഹനത്തിനു നേരെ
കല്ലെറിഞ്ഞു. ഗണേഷ്കുമാറിന്റെ പിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ വാഹനം തടയാന്‍ ശ്രമിച്ചവരെ മര്‍ദിക്കുകയും ചെയ്തു.