ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നല്‍കണമെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ ആഹ്വാനം. രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചതില്‍ വളരെ സന്തോഷവാനാണെന്നും അക്ഷയ് കുമാര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ‘അയോധ്യയില്‍ ശ്രീ രാമന്റെ മഹാക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഇപ്പോള്‍ സംഭാവന നല്‍കാനുള്ള ഞങ്ങളുടെ അവസരമാണ്. ഞാന്‍ ആരംഭിച്ചു, നിങ്ങളും ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ജയ് സിയാരം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

നേരത്തെ അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് എന്ന സിനിമക്കെതിരെ ഹിന്ദുത്വര്‍ രംഗത്തിറങ്ങിയിരുന്നു. സിനിമ ‘ ലൗ ജിഹാദിനെ’ പ്രോത്സാപ്പിക്കുന്നതാണെന്നും ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. അതിനു ശേഷം സിനിമയുടെ പേര് ലക്ഷ്മി എന്നാക്കി മാറ്റിയിരുന്നു. ആര്‍എസ്‌എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നടനാണ് അക്ഷയ്കുമാര്‍. ആര്‍എസ്‌എസിന്റെ ചരിത്രം പറയുന്ന 100 കോടി മുതല്‍മുടക്കുള്ള സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നത് അക്ഷയ്കുമാര്‍ ആണ്.