തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ . മദ്യവില വര്‍ധനയ്ക്ക് പിന്നില്‍ അഴിമതിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു . അസംസ്കൃത വസ്തുകളുടെ വില വര്‍ധനയാണ് മദ്യവില കൂട്ടാന്‍ കാരണം. നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു .

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ മദ്യവില കൂടുതലാണ്. സംസ്ഥാനത്ത് മദ്യവില ഉയര്‍ത്തുന്നതിന് കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ബെവ്കോയുമായി കരാറുണ്ടാക്കിയിരിക്കുന്ന വിതരണക്കാര്‍ക്ക് അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധനയാണ് ഈ വര്‍ഷം അനുവദിച്ചിരിക്കുന്നത്. അതേസമയം, ബിയറിനും വൈനും വില വര്‍ദ്ധനയില്ല.