തിരുവനന്തപുരം: സംസ്ഥാനത്ത് കൂളിങ് ഫിലിമും കര്‍ട്ടനുകളുമായി നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് 1250 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ‘ഓപ്പറേഷന്‍ സ്ക്രീന്‍’ പരിശോധന. ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ രാവിലെ തിരുവനന്തപുരത്ത് പിഎംജിയില്‍ വച്ചാണ് പരിശോധന ആരംഭിച്ചത്.

അധികനേരം വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താതെ ഫോട്ടെയെടുത്ത് ഇ – ചെലാന്‍ വഴി പിഴ മെസേജയയ്ക്കുകയാണ് ചെയ്യുന്നത്. പിഴ ചുമത്തിയ ശേഷവും കര്‍ട്ടനുകളും കൂളിംഗ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.