വാരണാസിയിലെ തട്ടുകടയിലെത്തിയ നടന് അജിത്തിന്റെ ചിത്രം വൈറലാകുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അജിത് കടയിലെത്തിയത്. ആദ്യം കടയിലെത്തിയ അജിത് ടമാറ്റര്‍ ചാട്ടുകളും മധുരപലഹാരങ്ങളും കഴിച്ചു. മാസ്കും ജാക്കറ്റുമൊക്കെ ധരിച്ചിരുന്നതുകൊണ്ട് താരത്തെ പെട്ടെന്ന് ആരും തിരിച്ചറിഞ്ഞില്ല. ഭക്ഷണം കഴിക്കാനായി മാസ്ക് ഊരിയപ്പോഴാണ് കടയുടെ ഉടമ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.
പിറ്റേദിവസവും അജിത് കടയിലെത്തി വിഭവങ്ങള്‍ ഉണ്ടാക്കുന്നതെല്ലാം എങ്ങനെയെന്ന് ചോദിച്ചറിയുകയും അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തെന്ന് കടയുടമ ശുഭം പറഞ്ഞു. ശുഭത്തിന്റേത് വാരണാസിയിലെ പ്രശസ്തമായ ചാട്ട് കടയാണ്.