മുംബൈ: സയിദ് മുഷ്താഖ് അലി ട്വന്റി- 20യില്‍ കേരളത്തിന് ആദ്യ തോല്‍വി. കേരളത്തെ ആന്ധ്ര പ്രദേശ് ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആന്ധ്രയുടെ സീസണിലെ ആദ്യ ജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കേരളം ബാറ്റിംഗില്‍ തകര്‍ന്നതോടെ ആകെ നേടാനായത് 112 റണ്‍സ് മാത്രം. 17 പന്തും ആറു വിക്കറ്റും ബാക്കിനില്‍ക്കെ ആന്ധ്ര അനായാസം വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ നാലിന് 38 എന്ന നിലയില്‍ പതറിയ കേരളത്തെ മുന്‍ നായകന് സച്ചിന് ബേബിയാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 34 പന്ത് നേരിട്ട സച്ചിന് 51 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ അശ്വിന് ഹെബ്ബാറും നായകന് അമ്ബാട്ടി റായിഡുവുമാണ് ആന്ധ്രയുടെ വിജയം അനായാസമാക്കിയത്.