ന്യൂഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി പുനസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഭാരതീയ കിസാന്‍ യൂണിയന് ലോക് ശക്തി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.
കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും സ്വതന്ത്ര നിലപാട് ഉള്ളവരല്ലെന്നും ഇവരെല്ലാം കാര്‍ഷികനിയമത്തെ ശക്തമായി പിന്തുണയ്ക്കുന്നവരാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
അതേസമയം, കര്‍ഷക നേതാക്കള്‍ക്കെതിരായ എന്‍ഐഎ നോട്ടീസില്‍ നിയമപോരാട്ടം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കും.