ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സ് റ​ഷ്യ പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ ​മാ​സം 27 മു​ത​ല്‍ ആ​ണ് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.ഇ​ന്ത്യ​യെ കൂ​ടാ​തെ ഫി​ന്‍​ല​ന്‍​ഡ്, വി​യ​റ്റ്നാം, ഖ​ത്ത​ര്‍ എ​ന്നീ രാ​ജ്യ​ത്തേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളു​ടെ വി​ല​ക്കാ​ണ് നീ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് കേ​സു​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് റ​ഷ്യ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത്.