രാജ്യത്ത് പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചതായി മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ്. രോഗവ്യാപനം ഇല്ലാത്ത ഇടങ്ങളില്‍ ഇറച്ചി വില്പന പുനരാരംഭിക്കുന്നത് ആലോചിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ജാഗ്രത തുടരണമെന്നും ഇറച്ചിയും മുട്ടയും പൂര്‍ണമായി വേവിച്ചേ കഴിക്കാവൂ എന്നും കേന്ദ്രം ആവര്‍ത്തിച്ചു.ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ മൃഗശാലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. മൃഗശാല അടച്ച്‌ അണുവിമുക്തമാക്കി നിരീക്ഷണം തുടരുകയാണ്.