തിരുവനന്തപുരം: കൂളിംഗ് പേപ്പര്‍, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ ഇന്ന് മുതല്‍. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തും.

ഹൈക്കോടതി, സുപ്രീം കോടതി വിധികള്‍ ലംഘിച്ച്‌ ഗ്ലാസില്‍ കൂളിംഗ് ഫിലിം ഒട്ടിക്കുകയും വിന്‍ഡോയില്‍ കര്‍ട്ടനിടുകയും ചെയ്ത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരം വാഹനങ്ങളെ കരിമ്ബട്ടികയില്‍പ്പെടുത്തും. നിയമം ലംഘിച്ച വാഹനങ്ങള്‍ക്കെതിരെ ഇ-ചെലാന്‍ വഴിയാണ് പിഴ ചുമത്തുക.