അങ്ങനെ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ മെസുറ്റ് ഒസില്‍ ആഴ്സണല്‍ വിടും. ആഴ്സണല്‍ വിടാന്‍ ഓസിലും ആഴ്സണലും തമ്മില്‍ ധാരണ ആയി കഴിഞ്ഞു. ഓസിലിനെ ഫ്രീ ഏജന്റാക്കാന്‍ ആഴ്സണല്‍ അംഗീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസിലിന്റെ ഏഴര വര്‍ഷ കാലത്തെ ആഴ്സണല്‍ കാലത്തിനാണ് ഇതോടെ അവസാനമാകുന്നത്. ഓസില്‍ തുര്‍ക്കിയിലേക്കാകും ഇനി പോകുന്നത്.

അമേരിക്കയില്‍ നിന്ന് ഡി സി യുണൈറ്റഡിന്റെ വലിയ ഓഫര്‍ ഉണ്ട് എങ്കിലും തുര്‍ക്കി ക്ലബായ ഫെനര്‍ബചെയില്‍ കളിക്കാന്‍ ആണ് ഓസില്‍ തീരുമാനിച്ചിരിക്കുന്നത്. ഓസിലിന്റെ ഇഷ്ട ക്ലബുകളില്‍ ഒന്നാണ് ഫെനര്‍ബചെ. തിങ്കളാഴ്ച താരം ഫെനര്‍ബചെയില്‍ കരാര്‍ ഒപ്പുവെക്കും. ഫെബര്‍വചെയില്‍ കളിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നു എന്ന് ഓസില്‍ നേരത്തെ പറഞ്ഞിരുന്നു.